അ​മ്പ​ല​പ്പു​ഴ​യി​ൽ ക​ണ്ട​ത് ബ​ണ്ടി​ച്ചോ​ർ അ​ല്ലെ​ന്ന് പോലീ​സ്
Friday, July 12, 2024 6:35 AM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ ക​ണ്ട​ത് കു​പ്ര​സി​ദ്ധ മോ​ഷ്ട‌ാ​വാ​യ ബ​ണ്ടി​ച്ചോ​ർ അ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോലീ​സ്. ബ​ണ്ടിച്ചോ​റി​ന്‍റെ രൂ​പ സാ​ദൃ​ശ്യ​മു​ള്ള മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ഇ​ൻ​ഡോ ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ ഫോ​ഴ്സ‌ി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് ക​ണ്ട​തെ​ന്ന് അ​മ്പ​ല​പ്പു​ഴ പോലീ​സ് അ​റി​യി​ച്ചു. നീ​ർ​ക്കു​ന്ന​ത്തെ ബാ​റി​ൽനി​ന്നാ​യി​രു​ന്നു ബ​ണ്ടിച്ചോറിന്‍റെ രൂ​പ സാ​ദൃ​ശ്യ​മു​ള്ള ദൃ​ശ്യം ക​ഴി​ഞ്ഞദി​വ​സം ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​യി​രു​ന്നു പോലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ബാ​റി​ൽനി​ന്ന് മ​ദ്യ​പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. സം​ശ​യം തോ​ന്നി​യ ബാ​ർ ജീ​വ​ന​ക്കാ​ർ പോലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​ണ്ടാ​ന​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ പോലീ​സ് പ്ര​ദേ​ശ​ത്തേ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചി​രു​ന്നു.


ബ​ണ്ടി​ച്ചോ​ർ അ​വ​സാ​ന​മാ​യി കോ​യ​മ്പ​ത്തൂ​ർ ജ​യി​ലി​ലാ​യി​രു​ന്നു എ​ന്നാ​ണ് പോലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഇ​യാ​ൾ ജ​യി​ൽമോ​ചി​ത​നാ​യോ എ​ന്നും പോലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണക്കേസു​ക​ളി​ൽ പ്ര​തി​യാ​ണ് ഹൈ​ടെ​ക് ക​ള്ള​നെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ബ​ണ്ടി​ച്ചോ​ർ. തി​രു​വ​ന​ന്ത​പു​ര​ത്തെ മോ​ഷ​ണ​ക്കേ​സി​ൽ കേ​ര​ള​ത്തി​ലും ഇ​യാ​ൾ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.