സി​ല്‍വ​ര്‍ലൈ​ന്‍: സ്ഥ​ലം മ​ര​വി​പ്പി​ച്ച ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍വ​ലി​ക്ക​ണം
Friday, July 12, 2024 6:35 AM IST
മാ​ട​പ്പ​ള്ളി: കെ-​റെ​യി​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി​യു​ള്ള സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന് 2021 ഓ​ഗ​സ്റ്റ് 18നും ​ഒ​ക്‌​ടോ​ബ​ര്‍ 30നും ​നി​ര്‍ദി​ഷ്ട ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ള്‍ മ​ര​വി​പ്പി​ച്ചു സ​ര്‍ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ സ​മ​ര​സ​മി​തി കോ​ട്ട​യം ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ര​സ​മി​തി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി മാ​ട​പ്പ​ള്ളി സ​മ​ര​പ്പ​ന്ത​ലി​ല്‍ തു​ട​ങ്ങി​യ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ 814-ാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ത്ത​ര​വ് നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ഭൂ​വു​ട​മ​ക​ള്‍ക്ക് സ്ഥ​ലം ക്ര​യ​വി​ക്ര​യം ചെ​യ്യാ​നോ ലോ​ണ്‍ എ​ടു​ക്കു​വാ​നോ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.


എ.​ടി.​വ​ര്‍ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​സ്‌​ലി​ന്‍ ഫി​ലി​പ്പ്, സേ​വ്യ​ര്‍ ജേ​ക്ക​ബ്, ത​ങ്ക​ച്ച​ന്‍ ഇ​ല​വും​മൂ​ട്ടി​ല്‍, റ​ജി പ​റ​മ്പ​ത്ത്, സെ​ലി​ന്‍ ബാ​ബു, സാ​ജ​ന്‍ കൊ​ര​ണ്ടി​ത്ത​റ, ഇ.​എ. ഏ​ബ്ര​ഹാം, ര​തീ​ഷ് രാ​ജ​ന്‍, കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.