ദേ​വാ​ന​ന്ദി​ന്‍റെ റാ​ങ്ക്‌ നേ​ട്ട​ത്തി​ൽ ചെ​ത്തി​പ്പു​ഴ പ്ലാ​സി​ഡി​ന് അ​ഭി​മാ​നം
Friday, July 12, 2024 6:29 AM IST
ചെ​ത്തി​പ്പു​ഴ: കേ​ര​ള എ​ന്‍ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ല്‍ പി. ​ദേ​വാ​ന​ന്ദ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത് ചെ​ത്തി​പ്പു​ഴ പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​റി​ന് അ​ഭി​മാ​ന​മാ​യി.

പ്ലാ​സി​ഡി​ല്‍ പ്ല​സ്ടു​വി​ന് ബ​യോ-​മാ​ത്‌​സ് പ​ഠി​ക്കു​ന്ന​തി​നൊ​പ്പം ബ്രി​ല്യ​ന്‍സി​ന്‍റെ ക്രി​സ്തു​ജ്യോ​തി സെ​ന്‍റ​റി​ല്‍ എ​ന്‍ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള പ​രി​ശീ​ല​ന​വും നേ​ടി. സി​ബി​എ​സ്ഇ 12-ാംക്ലാ​സ് പ​രീ​ക്ഷ 98% മാ​ര്‍ക്കോ​ടെ​യാ​ണ് പാ​സാ​യ​ത്.


ആ​ല​പ്പു​ഴ മ​ന്ദാ​രം വീ​ട്ടി​ല്‍ പി. ​പ​ദ്മ​കു​മാ​ര്‍-​പി.​ആ​ര്‍. മ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ദേ​വാ​ന​ന്ദി​നെ പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​ര്‍ പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​സ്‌​ക​റി​യ എ​തി​രേ​റ്റ് സി​എം​ഐ​യും അ​ധ്യാ​പ​ക​രും വ​സ​തി​യി​ലെ​ത്തി അ​നു​മോ​ദി​ച്ചു.

ദേ​വാ​ന​ന്ദി​ന്‍റെ റാ​ങ്ക് പ്ലാ​സി​ഡ് വി​ദ്യാ​വി​ഹാ​റി​ന് ഒ​രു പൊ​ന്‍തൂ​വ​ല്‍കൂ​ടി​യാ​ണ് സ​മ്മാ​നി​ച്ച​ത്.