വി​ശ്വാ​സ​പ​രി​ശീ​ല​ന സം​ഗ​മം ന​ട​ത്തി
Friday, July 12, 2024 6:29 AM IST
വൈ​ക്കം: അ​പ​ര​നെ സ​ഹോ​ദ​ര​തു​ല്യം കാ​ണു​വാ​നും സ​ഹ​ജീ​വി​ക​ളോ​ടും പ്ര​കൃ​തി​യോ​ടും ക​രു​ത​ലും ക​രു​ണ​യു​മു​ള്ള മ​നു​ഷ്യ​രാ​യി വ​ള​രു​വാ​നു​മു​ള്ള പ​രി​ശീ​ല​ന​മാ​ണ് വി​ശ്വാ​സ​പ​രി​ശീ​ല​നം വ​ഴി നേ​ടു​ന്ന​തെ​ന്ന് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മോ​റേ​ലി.

വൈ​ക്കം ഫൊ​റോ​ന​യി​ലെ 20 യൂ​ണി​റ്റു​ക​ളി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം എ​ലൈ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ത​വ​റ​യി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥീ​സം​ഗ​മ​ത്തി​ൽ വി​കാ​രി ഫാ. ​ഷി​ജോ കോ​നൂ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


അ​തി​രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ന​ടു​വ​ത്തു​ശേ​രി, ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി കോ​ട്ട​യ്ക്ക​ൽ, ഫൊ​റോ​നാ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ജ​യ്നി, സി​സ്റ്റ​ർ ലി​ൻ​സി, പ്ര​മോ​ട്ട​ർ​മാ​രാ​യ ബെ​ന്നി ജോ​ർ​ജ്, സ​ജീ​വ് ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ജോ പു​തു​ശേ​രി, സു​സ്മി​ൻ പി ​ജോ​യി, മി​നി പോ​ൾ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.