അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും
Friday, July 12, 2024 6:29 AM IST
പാ​മ്പാ​ടി: പ്രി​യ​ദ​ർ​ശി​നി ക​ൾ​ച്ച​റ​ൽ മൂ​വ്മെ​ന്‍റ് കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​നി​ന്നും ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​രാ​യി നി​യ​മി​ത​രാ​യ​വ​രെ ആ​ദ​രി​ക്കും.

പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 14നു ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പാ​മ്പാ​ടി അ​ധ്യാ​പ​ക സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ വാ​ഴൂ​ർ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ആ​ർ. ഗോ​പ​കു​മാ​ർ, കോ​ട്ട​യം എം​ഡി സെ​മി​നാ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​ൺ മാ​ത്യു,


പാ​മ്പാ​ടി എം​ജി​എം ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ​ബി ജേ​ക്ക​ബ്, സൗ​ത്ത് പാ​മ്പാ​ടി സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷൈ​ജു കെ. ​ഐ​സ​ക്ക്‌, കോ​ത്ത​ല എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജി. ​ജ​യ​ശ്രീ, ചീ​ര​ങ്കു​ളം ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​സി. സ്ക​റി​യ എ​ന്നി​വ​രെ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ആ​ദ​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സി​ജു കെ. ​ഐ​സ​ക്ക് അ​റി​യി​ച്ചു.