കേ​ര​ള​ത്തി​ൽ ആ​ദ്യം; എം​ജി സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ നാ​യ്ക്ക​ൾ​ക്ക് സം​ര​ക്ഷ​ണ​കേ​ന്ദ്രം
Friday, July 12, 2024 6:16 AM IST
ഏ​റ്റു​മാ​നൂ​ർ: വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു. കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ൽ ആ​ദ്യ​മാ​യി എം​ജി സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ൽ നാ​യ്ക്ക​ൾ​ക്കാ​യി സം​ര​ക്ഷ​ണ കേ​ന്ദ്രം ഒ​രു​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ർ.

സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ൽ അ​മ്പ​തി​ലേ​റെ നാ​യ്ക്ക​ളാ​ണ് അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​ത്. നാ​യ്ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും ഒ​രു പോ​ലെ ശ​ല്യ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ല​ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ ന​ട​പ​ടി മാ​ത്രം ഉ​ണ്ടാ​യി​ല്ല.

ഒ​ടു​വി​ൽ വൈ​സ് ചാ​ൻ​സ​ല​റു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്നി​ല്ലെ​ങ്കി​ൽ നാ​യ്ക്ക​ളെ വൈ​സ്ചാ​ൻ​സ​ല​റു​ടെ ഓ​ഫീ​സി​ൽ കെ​ട്ടി​യി​ടു​മെ​ന്ന ഭീ​ഷ​ണി മു​ഴ​ക്കി. ഇ​തോ​ടെ​യാ​ണ് തീ​രു​മാ​ന​മാ​യ​ത്.


കാ​മ്പ​സി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന നാ​യ്ക്ക​ളെ കാ​മ്പ​സി​ൽ​ത്ത​ന്നെ പ്ര​ത്യേ​ക സ്ഥ​ല​ത്താ​ക്കി വേ​ലി കെ​ട്ടി​ത്തി​രി​ച്ച് സം​ര​ക്ഷി​ക്കാ​നാ​ണ് പ​ദ്ധ​തി.

നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ കെ​യ​ർ​ടേ​ക്ക​ർ ഉ​ണ്ടാ​കും. വെ​റ്റ​റ​ന​റി ഡോ​ക്ട​റു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കും. നാ​യ്ക്ക​ളെ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് വ​ള​ർ​ത്താ​ൻ ന​ൽ​കു​ക​യും ചെ​യ്യും.