കൊ​ട്ടാ​ര​ക്ക​ര​യി​ൽ​നി​ന്നു കാ​ണാ​താ​യ വ​യോ​ധി​ക​നെ കോ​ട്ട​യ​ത്തു​നി​ന്നു ക​ണ്ടെ​ത്തി
Friday, July 12, 2024 6:16 AM IST
കോ​ട്ട​യം: കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍നി​ന്നും കാ​ണാ​താ​യ അ​റു​പ​ത്തി​നാ​ലു​കാ​ര​നെ കോ​ട്ട​യം തി​രു​ന​ക്ക​ര​യി​ല്‍നി​ന്നു ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ര്‍ ആ​ന​ക്കോ​ട്ടൂ​ര്‍ വെ​ണ്‍മ​ണ്ണൂ​ര്‍ റാ​ഫി​ല മ​ന്‍സി​ലി​ല്‍ യ​ഹി​യ (64) യെ​യാ​ണ്കോ​ട്ട​യം ട്രാ​ഫി​ക് പോ​ലീ​സ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. എ​സ്‌​ഐ അ​ജി​മോ​ന്‍റെ​യും, സി​പി​ഒ രാ​ജേ​ഷ് ഏ​ബ്ര​ഹാ​മി​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് യ​ഹി​യ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് യ​ഹി​യ​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ള്‍ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ഇ​തു​സം​ബ​ന്ധി​ച്ചു വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ് അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​യ​ത്.



ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് എ​സ്‌​ഐ അ​ജി​മോ​നും സി​പി​ഒ രാ​ജേ​ഷ് ഏ​ബ്ര​ഹാ​മും ന​ഗ​ര​ത്തി​ൽ ബൈ​ക്കി​ല്‍ പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് തി​രു​ന​ക്ക​ര​യി​ല്‍ എ​സ്ബി​ഐ​ക്ക് സ​മീ​പം ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന​യാ​ൾ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. തു​ട​ര്‍ന്ന് വി​ളി​ച്ചു​നി​ര്‍ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ത്ര​ത്തി​ല്‍ ക​ണ്ട ചി​ത്ര​ത്തോ​ട് സാ​മ്യ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് സം​ഘം ഇ​യാ​ളോ​ട് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി കാ​ണാ​താ​യ യ​ഹി​യ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ളെ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തു​ക​യും തി​രി​ച്ച​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍ന്ന് അ​വ​ർ​ക്കൊ​പ്പം നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു.