വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ‘കാ​ര്യ​ക്ഷ​മ​ത’ വെ​ള്ളം ന​ല്‍കാ​തെ​യും ബി​ല്ല്
Friday, July 12, 2024 6:16 AM IST
കോ​ട്ട​യം: മൂ​ലേ​ട​ത്ത് വെ​ള്ളം ന​ല്‍കാ​തെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ബി​ല്ല് ന​ല്‍കി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി. എ​ട്ട് മാ​സം മു​ന്പ് പൈ​പ്പ് ക​ണ​ക്‌​ഷ​ന്‍ ന​ല്കി​യി​ട്ടും ശു​ദ്ധ​ജ​ല​മി​ല്ലാ​തെ കാ​ല​ങ്ങ​ളാ​യി ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍ക്കാ​ണ് ന​ല്കാ​ത്ത വെ​ള്ള​ത്തി​ന്‍റെ ബി​ല്ല് ന​ല്‍കി​യ​ത്. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ 31-ാം വാ​ര്‍ഡാ​യ ത​ച്ച​കു​ന്നി​ലാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ വ്യ​ത്യ​സ്ത ന​ട​പ​ടി.

445 രൂ​പ​യാ​ണ് വെ​ള്ള​ക്ക​ര​മാ​യി അ​ട​യ്ക്കാ​ന്‍ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍ക്കും ബി​ല്ല് ന​ല്കി​യി​ട്ടു​ണ്ട്. വി​വാ​ദ​മാ​യ​തോ​ടെ ബി​ല്‍ അ​ട​യ്ക്കേ​ണ്ടെ​ന്ന് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. വെ​ള്ളം ല​ഭ്യ​മാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്നു നി​ര​വ​ധി​ത​വ​ണ അ​ധി​കാ​രി​ക​ളെ ക​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​രാ​തി അ​റി​യി​ച്ചെ​ങ്കി​ലും നാ​ളി​തു​വ​രെ​യാ​യി ന​ട​പ​ടി ഒ​ന്നും ആ​യി​ട്ടി​ല്ല.


കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ലേ​ക്കു നാ​ട്ടു​കാ​ര്‍ തി​രി​ഞ്ഞ​ത്. ഇ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് പൈ​പ്പ് ക​ണ​ക്ഷ​ന്‍ ല​ഭി​ച്ച​ത്. എ​ങ്കി​ലും കു​ടി​വെ​ള്ളം ഇ​ന്നും ഇ​വ​ര്‍ക്ക് അ​ക​ലെ​യാ​ണ്.