കാന്‍​സ​ര്‍ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​മ​ല്ല: നി​ഷ ജോ​സ് കെ. ​മാ​ണി
Thursday, July 11, 2024 11:45 PM IST
ഇ​ട​മ​റ്റം: കാ​ന്‍​സ​ര്‍ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​മ​ല്ലെ​ന്നും മ​നോ​ധൈ​ര്യ​വും കൃ​ത്യ​മാ​യ ചി​കി​ത്സ​യും ഉ​ണ്ടെ​ങ്കി​ല്‍ കാ​ന്‍​സ​റി​നെ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യും മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​റു​മാ​യ നി​ഷ ജോ​സ് കെ.​ മാ​ണി പ​റ​ഞ്ഞു. മീ​ന​ച്ചി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കുക​യാ​യി​രു​ന്നു നി​ഷ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ന്‍​സി മാ​ര്‍​ട്ടി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജോ പൂ​വ​ത്താ​നി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്ത്രീ​ക​ള്‍​ക്കി​ട​യി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന ബ്രെ​സ്റ്റ് കാന്‍​സ​ര്‍, സ​ര്‍​വി​ക്ക​ല്‍ കാന്‍​സ​ര്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​റോ​ണി ബെ​ന്‍​സ​ണ്‍ ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് മെംബര്‍​മാ​രാ​യ ഇ​ന്ദു പ്ര​കാ​ശ്, ന​ളി​നി ശ്രീ​ധ​ര​ന്‍, ബി​ജു ടി.​ബി, ലി​സ​മ്മ ഷാ​ജ​ന്‍, പു​ന്നൂ​സ് പോ​ള്‍, ജ​യ​ശ്രീ സ​ന്തോ​ഷ്, ബി​ജു ജേ​ക്ക​ബ്, ബി​ന്ദു ശ​ശി​കു​മാ​ര്‍, സെ​ക്ര​ട്ട​റി ബി​ജോ പി. ​ജോ​സ​ഫ്, അ​സി. സെ​ക്ര​ട്ട​റി പൗ​ളി​ന്‍ ജോ​സ​ഫ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ല​ത ഹ​രി​ദാ​സ്, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദീ​പ മാ​ത്യു, ഡിഡി​യു​ജികെവൈ ബ്ലോ​ക്ക് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ നീ​തു, ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍ ഹ​രി​പ്രി​യ, സിഡി​എ​സ് മെംബര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.