ജി​ല്ലാ​ത​ല ലോ​ക​ജ​ന​സം​ഖ്യ ദി​നാ​ച​ര​ണ പ​രി​പാ​ടി
Thursday, July 11, 2024 11:45 PM IST
രാ​മ​പു​രം: ജ​ന​സം​ഖ്യാ വ​ർ​ധ​ന പ​രി​ധി​ക​ട​ക്കു​ന്ന​ത് ത​ട​യ​പ്പെ​ട​ണ​മെ​ന്ന് കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി. ആ​രോ​ഗ്യ​വ​കു​പ്പും ആ​രോ​ഗ്യ​കേ​ര​ള​വും ചേ​ർ​ന്ന് രാ​മ​പു​രം മാ​ർ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ലോ​ക​ജ​ന​സം​ഖ്യ ദി​നാ​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​കൃ​തിവി​ഭ​വ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന​തും പ​രി​സ്ഥി​തി​ക്കു കോ​ട്ടം വ​രു​ത്തു​ന്ന​തു​മാ​യ വി​ക​സ​ന മാ​തൃ​ക​ക​ളും ഭാ​വി​യി​ൽ ദോ​ഷം ചെ​യ്യു​മെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​എ​ൻ. വി​ദ്യാ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ, മാ​ർ ആ​ഗ​സ്തി​നോ​സ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ബെ​ർ​ക്ക്മാ​ൻ​സ് കു​ന്ന​പ്പു​റം, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​യ് ജേ​ക്ക​ബ്, ഡോ. ​കെ.​ജി. സു​രേ​ഷ്, ഡോ. ​വി.​എ​ൻ. സു​കു​മാ​ര​ൻ, ഡോ​മി ജോ​ൺ, നാ​ൻ​സി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.