ജീ​വസം​ര​ക്ഷ​ണ​ സ​ന്ദേ​ശ​യാ​ത്ര ഇ​ന്നു പാ​ലാ​യി​ല്‍
Thursday, July 11, 2024 11:45 PM IST
പാ​ലാ: ഓ​ഗ​സ്റ്റ് പ​ത്തി​ന് തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന ഇ​ന്ത്യാ​സ് മാ​ര്‍​ച്ച് ഫോ​ര്‍ ലൈ​ഫി​ന്‍റെ മു​ന്നോ​ടി​യാ​യി കെ​സി​ബി​സി സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ജീ​വ​സം​ര​ക്ഷ​ണ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് പാ​ലാ രൂ​പ​ത​യി​ല്‍ ഇ​ന്നു സ്വീ​ക​ര​ണം ന​ല്‍​കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പാ​ലാ സെ​ന്‍റ്് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ എ​ത്തിച്ചേ​രു​ന്ന യാ​ത്ര​യ്ക്ക് പാ​ലാ രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് -​ പ്രോ​ലൈ​ഫ് സ​മി​തി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍, പാ​ലാ ളാ​ലം പ​ഴ​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ലി​സ്യു എ​ഫ്‌​സി​സി, അ​ധ്യാ​പ​ക​ര്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​ര​ണം ന​ല്‍​കും.

തു​ട​ര്‍​ന്ന് 3.45ന് ​പാ​ലാ ബി​ഷ്പ്‌​സ് ഹൗ​സി​ല്‍ എ​ത്തി​ച്ചേ​രു​ന്ന യാ​ത്ര​ാസം​ഘ​ത്തെ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടും വി​കാ​രി ജ​ന​റാ​ള്‍​മാ​ര്‍, വൈ​ദി​ക​ര്‍, രൂ​പ​ത പ്രോ​ - ലൈ​ഫ് സ​മി​തി അം​ഗ​ങ്ങ​ള്‍, മാ​തൃ​വേ​ദി, പി​തൃ​വേ​ദി, എ​സ്എം​വൈ​എം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ക്കും.


ച​ട​ങ്ങി​ല്‍ പാ​ലാ രൂ​പ​ത പ്രോ​ലൈ​ഫ് പ്ര​സി​ഡ​ന്‍റ് മാ​ത്യു എം.. ​കു​ര്യാ​ക്കോ​സ് സ്വാ​ഗ​തം പ​റ​യും. മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് യാ​ത്രാ​സം​ഘ​ത്തി​ന് അ​നു​മോ​ദ​ന​സ​ന്ദേ​ശം ന​ല്‍​കും.

മാ​ര്‍​ച്ച് ഫോ​ര്‍ ലൈ​ഫി​ന്‍റെ ജ​ന​റ​ല്‍ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ സാ​ബു ജോ​സ് യാ​ത്രാവി​വ​ര​ണം ന​ല്‍​കും. പ്രോ​ലൈ​ഫ് സെ​ക്ര​ട്ട​റി ഫെ​ലി​ക്‌​സ് ജയിം​സ് കൃ​ത​ജ്ഞ​ത അ​ര്‍​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു യാ​ത്രാ​സം​ഘം ഭ​ര​ണ​ങ്ങാ​നം അ​ല്‍​ഫോ​ന്‍​സാ ഷ്റൈ​നി​ലേ​ക്ക് യാ​ത്ര തു​ട​രും.