ജ​ന​റ​ൽ ആ​ശു​പ​ത്രി ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 11, 2024 11:45 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ജി പാ​മ്പൂ​രി, പി.​എം. ജോ​ൺ, ല​ത ഷാ​ജ​ൻ, ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, ല​ത ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, മി​നി സേ​തു​നാ​ഥ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാ​വ​ൻ സാ​റ മാ​ത്യു, ആ​ർ​എം​ഒ ഡോ. ​ബി​നു കെ. ​ജോ​ൺ, ഗൈ​നോ​ക്കോ​ള​ജി വി​ഭാ​ഗം ഡോ​ക്‌ടർ​മാ​രാ​യ ഡോ.​ ജി.​എ​ൽ. പ്ര​ശാ​ന്ത്, ഡോ. ​അ​രു​ൺകു​മാ​ർ, ഡോ.​ കെ.​എം. ആ​യി​ഷ, ഡോ. ​സു​ഹൈ​ൽ ബ​ഷീ​ർ, ആ​ശു​പ​ത്രി വി​ക​സ​നസ​മി​തി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


72 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ന​വീ​ക​ര​ണ​വും എ​മ​ർ​ജ​ൻ​സി തി​യ​റ്റ​റി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​തോ​ടൊ​പ്പം വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി. ഇ​വി​ടെ ഇ​പ്പോ​ൾ നൂ​റി​ല​ധി​കം കു​ഞ്ഞു​ങ്ങ​ളാ​ണ് പ്ര​തി​മാ​സം ജ​നി​ക്കു​ന്ന​ത്. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മി​ക​വാ​ർ​ന്ന​ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. മ​ല​യോ​ര​മേ​ഖ​ല​യു​ടെ ആ​ശ്വാ​സകേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു മ​റ്റൊ​രു വി​ക​സ​ന​നേ​ട്ടം കൂ​ടി​യാ​ണി​ത്.