ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗ് മ​റ്റു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കുന്നതായി പരാതി
Thursday, July 11, 2024 11:45 PM IST
പൊ​ൻ​കു​ന്നം: ബ​സ്‌സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗ് മ​റ്റു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക​രു​തെ​ന്ന് പോ​ലീ​സ്. പ്രൈ​വ​റ്റ് ബ​സി​ൽനി​ന്നും വ്യാ​പാ​രസ്ഥാ​പ​ന​ത്തി​ലേ​ക്ക് ബ​സി​ന്‍റെ വ​ശ​ങ്ങ​ളി​ൽനി​ന്നും മ​ഴ വെ​ള്ളം ക​യ​റു​ന്ന വി​ഷ​യ​ത്തി​ൽ പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​വ​ർ​ക്ക് പോ​ലീ​സ് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി. പൊ​ൻ​കു​ന്നം പ്രൈ​വ​റ്റ് ബ​സ്‌സ്റ്റാ​ൻ​ഡി​ൽ എ​ൻ​എ​സ്എ​സ് ബി​ൽ​ഡിം​ഗി​ൽ വ്യാ​പാ​രം ചെ​യ്യു​ന്ന​വ​ർ​ക്കും വ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ബ​സു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​വും ത​മ്മി​ൽ ആ​റ​ടി അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തിയ പ​രാ​തി​ക്കാ​രോ​ട് പോ​ലീ​സ് പ​റ​ഞ്ഞു.


ക്ഷേ​ത്ര​ത്തി​ലേ​ക്കും സ്കൂ​ളു​ക​ളി​ലേ​ക്കും വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും നി​ര​വ​ധി പേ​ർ ബ​സി​നു പി​ന്നി​ൽകൂ​ടി യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. ടൈം ​കീ​പ്പിം​ഗ് ഏ​ജ​ന്‍റു​മാ​രും ബ​സ് ജീ​വ​ന​ക്കാ​രും ഇ​ക്കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. ഓ​ടി​യെ​ത്തു​ന്ന ബ​സു​ക​ൾ​ക്ക് അ​ഞ്ചു മി​നി​റ്റും ഇ​വി​ടെ നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സു​ക​ൾ​ക്ക് പ​ത്തു​ മി​നി​റ്റു​മാ​ണ് പ​ഞ്ചാ​യ​ത്ത് ബ​സ്‌സ്റ്റാ​ന്‍​ഡി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഒ​രു ബ​സിനും അ​ധി​കസ​മ​യം പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.