അ​ല​ന്‍ ജോ​ണി അ​നി​ലി​ന് മൂ​ന്നാം റാ​ങ്ക്
Thursday, July 11, 2024 11:45 PM IST
പാ​​ലാ: കേ​​ര​​ള എ​​ന്‍​ജി​​നി​​യ​​റിം​​ഗ് എ​​ന്‍​ട്ര​​ന്‍​സ് പ​​രീ​​ക്ഷ​​യി​​ല്‍ മൂ​​ന്നാം റാ​​ങ്ക് അ​​ല​​ന്‍ ജോ​​ണി അ​​നി​​ലി​​ന്. പ​​ത്ത​​നം​​തി​​ട്ട വെ​​ള്ള​​യി​​ല്‍ കു​​റ്റി​​ക്ക​​ണ്ട​​ത്തി​​ല്‍ വ​​ലി​​യ​​കാ​​വു​​ങ്ക​​ല്‍ അ​​നി​​ല്‍ ജോ​​ണി​​യു​​ടെ​​യും ലീ​​ന​​യു​​ടെ മ​​ക​​നാ​​ണ്. പ​​ഠ​​ന സൗ​​ക​​രാ​​ര്‍​ഥം പാ​​ലാ​​യി​​ലാ​​ണ് താ​​മ​​സം. പ്ല​​സ് വ​​ണ്‍, പ്ല​​സ് ടു ​​പ​​ഠ​​നം പാ​​ലാ ചാ​​വ​​റ പ​​ബ്‌​​ളി​​ക് സ്‌​​കൂ​​ളി​​ലും എ​​ന്‍​ട്ര​​ന്‍​സ് പ​​രി​​ശീ​​ല​​നം പാ​​ലാ ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി സെ​​ന്‍റ​​റി​​ലു​​മാ​​യി​​രു​​ന്നു.


പ​​ഠ​​ന ദി​​വ​​സ​​ങ്ങ​​ളി​​ല്‍ മൂ​​ന്നു​​മു​​ത​​ല്‍ നാ​​ലു​​വ​​രെ മ​​ണി​​ക്കൂ​​റും അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ​​ത്തു മ​​ണി​​ക്കൂ​​റു വ​​രെ​​യും പ​​ഠ​​ന​​ത്തി​​നാ​​യി ചെ​​ല​​വ​​ഴി​​ക്കും. മാ​​താ​​പി​​താ​​ക്ക​​ൾ വി​​ദേ​​ശ​​ത്താ​​യി​​രു​​ന്നു. സ​​ഹോ​​ദ​​രി ഇ​​വാ റോ​​സ് അ​​ന്ന ചാ​​വ​​റ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ലെ ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​നി​​യാ​​ണ്.