എ​സ്എം​വൈ​എം-കെ​സി​വൈ​എം പാ​ലാ രൂ​പ​ത സു​വ​ര്‍​ണ ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷം നാ​ളെ
Thursday, July 11, 2024 11:45 PM IST
ഏ​റ്റു​മാ​നൂ​ർ: എ​സ്എം​വൈ​എം - കെ​സി​വൈ​എം പാ​ലാ രൂ​പ​ത​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷം നാ​ളെ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സമ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

മൂ​വാ​യി​ര​ത്തി​ല​ധി​കം യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍, യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തെ അ​മ്പ​തു വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​യി​ച്ച ഡ​യ​റ​ക്ട​ര്‍​മാ​ര്‍, യു​വ​ജ​ന​നേ​താ​ക്ക​ള്‍, വൈ​ദി​ക​ര്‍, യു​വ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ഡ്‌​വി​ന്‍ ജോ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്കു​ശേ​ഷം ലൈ​വ് മ്യൂ​സി​ക് ബാ​ന്‍​ഡ്.

സു​വ​ര്‍​ണ ജൂ​ബി​ലി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്‌​നേ​ഹ​ഭ​വ​നം നി​ര്‍​മാ​ണം, വ​ര്‍​ഷ​ത്തി​ല്‍ ഒ​രു ഭ​വ​നം, പൊ​തി​ച്ചോ​റ് വി​ത​ര​ണം, മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ര​ക്ത​ദാ​നം, പ​ഠ​ന കി​റ്റ്‌​വി​ത​ര​ണം, പാ​ലാ സി​വി​ല്‍ സ​ര്‍​വീ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി ചേ​ര്‍​ന്നു സൗ​ജ​ന്യ പി​എ​സ്‌​സി, സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​നം, ജോ​ബ് സെ​ല്‍, ലീ​ഗെ​ല്‍ സെ​ല്‍, മീ​ഡി​യ സെ​ല്‍, പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​മാ​യി ചേ​ര്‍​ന്ന് കൃ​ഷി​യും യു​വ​ജ​ന​ങ്ങ​ളും എ​ന്ന പ്രോ​ജ​ക്ട്, പാ​ലാ മാ​ട്രി​മോ​ണി​യു​മാ​യി ചേ​ര്‍​ന്ന് ഉ​ത്ത​മ ജീ​വി​ത​പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ന്‍ യു​വ​ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്ക​ല്‍ തു​ട​ങ്ങി​യ​വ ന​ട​ത്തും.


സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ അ​ടു​ത്തു​ള്ള സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​നു മു​മ്പി​ലാ​ണ് ടൂ ​വീ​ല​ര്‍ പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ര്‍ വീ​ല​റു​ക​ള്‍ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് ഗ്രൗ​ണ്ടി​ലും ബ​സു​ക​ള്‍ ബൈ​പാ​സ് റോ​ഡി​ലും മ​രി​യ​ന്‍ ജം​ഗ്ഷ​നു സ​മീ​പ​വും പാ​ര്‍​ക്ക് ചെ​യ്യ​ണം.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, പ്ര​സി​ഡ​ന്‍റ് എ​ഡ്‌​വി​ന്‍ ജോ​സി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മി​ജോ ജോ​യി, സി​ന്‍​ഡി​ക്കേ​റ്റ് മെം​ബ​ര്‍ ബി​ബി​ന്‍ ബേ​ബി, ഡോ​ണ്‍ ജോ​സ​ഫ് സോ​ണി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.