അ​​ല്‍​ഫോ​​ന്‍​സാ ദേ​​വാ​​ല​​യ​​ത്തി​​ലെ ഐ​​ക്ക​​ണു​​ക​​ള്‍ ; ഫാ. ​​സാ​​ബു​​വി​​നി​​ത് ദൈ​​വ​​നി​​യോ​​ഗം
Thursday, July 11, 2024 11:45 PM IST
ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ ന​​വീ​​ക​​രി​​ച്ച തീ​​ര്‍​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ലെ അ​​ള്‍​ത്താ​​ര​​യി​​ലെ ഐ​​ക്ക​​ണു​​ക​​ള്‍ വ​​ര​​ച്ച​​ത് പ്ര​​മു​​ഖ ആ​​ര്‍​ട്ടി​​സ്റ്റും ദി​​വ്യ​​കാ​​രു​​ണ്യ മി​​ഷ​​ന​​റി സ​​ഭ​​യി​​ലെ വൈ​​ദി​​ക​​നു​​മാ​​യ ഫാ. ​​സാ​​ബു മ​​ണ്ണ​​ട. അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യോ​​ടു​​ള്ള പ്രാ​​ര്‍​ഥ​​ന നി​​ത്യ​​ജീ​​വി​​ത​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ക്കി​​യ ഫാ. ​​സാ​​ബു​​വി​​ന് അ​​ല്‍​ഫോ​​ന്‍​സാ പ​​ള്ളി​​യി​​ലെ ഐ​​ക്ക​​ണു​​ക​​ള്‍ വ​​ര​​യ്ക്കാ​​നു​​ള്ള ഭാ​​ഗ്യം എ​​ത്തി​​ച്ചേ​​രു​​ക​​യാ​​യി​​രു​​ന്നു.

തീ​​ര്‍​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​ലെ അ​​ള്‍​ത്താ​​ര​​യി​​ല്‍ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ​​യും പ​​ഠി​​പ്പി​​ക്കു​​ന്ന ഈ​​ശോ​​യു​​ടെ​​യും മാ​​താ​​വി​​ന്‍റെ​​യും ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ഐ​​ക്ക​​ണു​​ക​​ള്‍ ചി​​ത്രീ​​ക​​രി​​ക്കാ​​ന്‍ ല​​ഭി​​ച്ച അ​​വ​​സ​​രം വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ അ​​നു​​ഗ്ര​​ഹ​​ത്താ​​ലാ​​ണെ​​ന്ന് ഉ​​റ​​ച്ചു വി​​ശ്വ​​സി​​ക്കു​​ന്ന ഫാ. ​​സാ​​ബു മ​​ണ്ണ​​ട ചി​​ത്രീ​​ക​​ര​​ണ​​ത്തി​​ന് മു​​മ്പാ​​യി അ​​ല്‍​ഫോ​​ന്‍​സാ ക​​ബ​​റി​​ട​​ത്തി​​ല്‍ മു​​ട്ടി​​പ്പാ​​യി പ്രാ​​ര്‍​ഥി​​ച്ച് ഒ​​രു​​ങ്ങി​​യി​​രു​​ന്നു.

പൗ​​ര​​സ്ത്യ സ​​ഭ​​ക​​ളു​​ടെ പു​​രാ​​ത​​ന പാ​​ര​​മ്പ​​ര്യം അ​​നു​​സ​​രി​​ച്ചാ​​ണ് അ​​ള്‍​ത്താ​​ര രൂ​​പ​​ക​​ല്പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. മ​​ധ്യ​​ത്തി​​ല്‍ സ്ലീ​​വാ​​യും വ​​ശ​​ങ്ങ​​ളി​​ലും മു​​ക​​ളി​​ലും ഐ​​ക്ക​​ണു​​ക​​ളും സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. പൂ​​ര്‍​ണ​​മാ​​യും ത​​ടി​​ക​​ളി​​ലാ​​ണ് അ​​ള്‍​ത്താ​​ര നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഫാ. ​​സാ​​ബു മ​​ണ്ണ​​ട കു​​ട്ട​​നാ​​ട് നെ​​ടു​​മു​​ടി പൊ​​ങ്ങ സ്വ​​ദേ​​ശി​​യാ​​ണ്. നി​​ല​​വി​​ല്‍ ഏ​​ല​​പ്പാ​​റ സ​​ര്‍​ഗാ​​രാം ആ​​ര്‍​ട്ട് സെ​​ന്‍റ​​റി​​ന്‍റെ നേ​​തൃ​​ത്വ​​വും വ​​ഹി​​ക്കു​​ന്നു.


ചെ​​റു​​പ്പം മു​​ത​​ലേ ചി​​ത്ര​​കാ​​ര​​നാ​​യി​​രു​​ന്ന ഫാ. ​​സാ​​ബു അ​​തി​​ര​​മ്പു​​ഴ മൈ​​ന​​ര്‍ സെ​​മി​​നാ​​രി​​യി​​ല്‍ നി​​ന്നു​​കൊ​​ണ്ട് ഒ​​രു വ​​ര്‍​ഷം തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ര്‍​എ​​ല്‍​വി കോ​​ള​​ജി​​ല്‍ ചി​​ത്ര​​ര​​ച​​ന അ​​ഭ്യ​​സി​​ച്ചു. തു​​ട​​ര്‍​ന്ന് ഇ​​റ്റ​​ലി​​യി​​ല്‍ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് പോ​​യ​​പ്പോ​​ള്‍ അ​​വി​​ടെ ഫൈ​​ന്‍ ആ​​ര്‍​ട്സ് കോ​​ള​​ജി​​ല്‍ നാ​​ലു​​വ​​ര്‍​ഷ​​വും റോ​​മി​​ല്‍ സെ​​ന്‍റ് ആ​​ന്‍​സ​​ലം യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ല്‍ പെ​​യി​​ന്‍റിം​​ഗും പ​​രി​​ശീ​​ലി​​ച്ചു. ആ​​ര്‍​ട്ട് ആ​​ൻ​​ഡ് ആ​​ര്‍​ക്കി​​ടെ​​ക്ട് ഫോ​​ര്‍ ലി​​റ്റ​​ര്‍​ജി​​യി​​ല്‍ പ്ര​​ത്യേ​​ക പ​​ഠ​​ന​​വും ന​​ട​​ത്തി. 2021 ല്‍ ​​തി​​രി​​കെ​​യെ​​ത്തി കോ​​ട്ട​​യം കാ​​രി​​ത്താ​​സ് ക്രി​​സ്റ്റോ​​ണ്‍ മീ​​ഡി​​യ​​യു​​ടെ ഡ​​യ​​റ​​ക്ട​​റാ​​യി. ഇ​​തി​​നോ​​ട​​കം നി​​ര​​വ​​ധി പ​​ള്ളി​​ക​​ളി​​ലും സെ​​മി​​നാ​​രി​​ക​​ളി​​ലും ചാ​​പ്പ​​ലു​​ക​​ളി​​ലും വി​​ശു​​ദ്ധ​​രു​​ടെ രൂ​​പ​​ങ്ങ​​ള്‍ ഫാ. ​​സാ​​ബു മ​​ണ്ണ​​ട ഐ​​ക്ക​​ണു​​ക​​ളാ​​യി ചി​​ത്രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.