ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ര്‍​ഷി​കം: വിപുലമായ പരിപാടികളുമായി ഡിസിസി
Thursday, July 11, 2024 11:45 PM IST
കോ​​ട്ട​​യം: ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ ഒ​​ന്നാം ച​​ര​​മ വാ​​ര്‍​ഷി​​കം ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​പു​​ല​​മാ​​യി ആ​​ച​​രി​​ക്കും. 18നാ​​ണ് ഉ​​മ്മ​​ന്‍​ചാ​​ണ്ടി​​യു​​ടെ ഒ​​ന്നാം ച​​ര​​മ​​വാ​​ര്‍​ഷി​​ക​​ദി​​നം. രാ​​വി​​ലെ ഒ​​മ്പ​​തി​​ന് 1,564 ബൂ​​ത്തു​​ക​​ളി​​ലും ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ ചി​​ത്ര​​ത്തി​​ല്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു മാ​​മ്മ​​ന്‍ മാ​​പ്പി​​ള ഹാ​​ളി​​ല്‍ ചേ​​രു​​ന്ന അ​​നു​​സ്മ​​ര​​ണ​​സ​​മ്മേ​​ള​​നം എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ന്‍ കെ. ​​സു​​ധാ​​ക​​ര​​ന്‍ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. പ്ര​​തി​​പ​​ക്ഷ​ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍, ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കാ​​യി രൂ​​പ​​വ​​ത്ക​​രി​​ച്ച ഉ​​മ്മ​​ന്‍ ചാ​​ണ്ടി ഫൗ​​ണ്ടേ​​ഷ​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും ന​​ട​​ക്കും. ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍കൂ​​ടി പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്താ​​ന്‍ ഡി​​സി​​സി തീ​​രു​​മാ​​നി​​ച്ചു. ഇ​​തി​​നാ​​യി രൂ​​പ​​വ​​ത്ക​​രി​​ച്ച സൊ​​സൈ​​റ്റി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും നി​​ര്‍​വ​​ഹി​​ക്കും. ഡി​​സി​​സി​​യു​​ടെ പു​​തി​​യ ഓ​​ഫീ​​സ് ഉ​​മ്മ​​ന്‍​ചാ​​ണ്ടി സ്മാ​​ര​​ക മ​​ന്ദി​​ര​​മാ​​യി നി​​ര്‍​മി​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം. മ​​ന്ദി​​ര​​നി​​ര്‍​മാ​​ണ​​ത്തി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​വും അ​​ന്നു​​ണ്ടാ​​കും.


18, 19 തീ​​യ​​തി​​ക​​ളി​​ല്‍ ഉ​​മ്മ​​ന്‍​ചാ​​ണ്ടി​​യു​​ടെ രാ​ഷ്‌​ട്രീ​​യ, വ്യ​​ക്തി​​ജീ​​വി​​ത​​ത്തി​​ലെ പ്ര​​ധാ​​ന നി​​മി​​ഷ​​ങ്ങ​​ള്‍ ഉ​​ള്‍​ക്കൊ​​ള്ളി​​ച്ചു 100 ചി​​ത്ര​​ങ്ങ​​ളു​​ടെ പ്ര​​ദ​​ര്‍​ശ​​ന​​വും മാ​​മ്മ​​ന്‍ മാ​​പ്പി​​ള ഹാളില്‍ ന​​ട​​ത്തും. ജൂ​​ലൈ 30 വ​​രെ മ​​ണ്ഡ​​ലം ബ്ലോ​​ക്ക് കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​നാ​​ഥ മ​​ന്ദി​​ര​​ങ്ങ​​ളി​​ല്‍ ഭ​​ക്ഷ​​ണ​​വി​​ത​​ര​​ണം, ര​​ക്ത​​ദാ​​ന ക്യാ​​മ്പു​​ക​​ള്‍, ര​​ക്ത​​ദാ​​ന​​സേ​​ന രൂ​​പ​​വ​​ത്ക​​ര​​ണം തു​​ട​​ങ്ങി വി​​വി​​ധ സാ​​മൂ​​ഹി​​കക്ഷേ​​മ പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ത്തും.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഡി​​സി​​സി പ്ര​​സി​​ഡ​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, പി.​​എ. സ​​ലിം എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.