കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​യാ​ൾ മ​രി​ച്ചു
Thursday, July 11, 2024 11:45 PM IST
ക​റു​ക​ച്ചാ​ൽ: കാ​റി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് കൂ​ട​ത്തു​മു​റി​യി​ൽ മാ​ത്യു ഐ​സ​ക്ക് (48) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 8.10-ന് ​ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ ക​റു​ക​ച്ചാ​ൽ അ​ണി​യ​റ​പ്പ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് നി​ർ​ത്തി​യ ശേ​ഷം സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് ന​ട​ന്നു​പോ​കു​മ്പോ​ൾ മാ​മ്മൂ​ട് സ്വ​ദേ​ശി ഓ​ടി​ച്ച കാ​ർ മാ​ത്യു​വി​നെ പി​ന്നി​ൽ​നി​ന്ന് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


അ​പ​ക​ട​ശേ​ഷം കാ​ർ നി​ർ​ത്താ​തെ പോ​യി. ഇ​യാ​ൾ പി​ന്നീ​ട് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​ത്യു​വി​നെ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30-ഓ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: റീ​ന. മ​ക്ക​ൾ: ആ​ഷ​ർ, എ​യ്ഞ്ച​ൽ. സം​സ്‌​കാ​രം പി​ന്നീ​ട്.