കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, July 11, 2024 10:57 PM IST
ഈ​രാ​റ്റു​പേ​ട്ട: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ള​ത്തൂ​ക്ക​ട​വ് കു​ന്ന​പ്പ​ള്ളി​ൽ (ഇ​ളം​തു​രു​ത്തി​യി​ൽ) ജോ​സ​ഫി​ന്‍റെ മ​ക​ൻ എ​ബി​ൻ ജോ​സ​ഫ് (24) ആ​ണ് മ​രി​ച്ച​ത്. പാ​ലാ റോ​ഡി​ൽ അ​മ്പാ​റ അ​മ്പ​ലം ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭ​ര​ണ​ങ്ങാ​ന​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ എ​ബി​ൻ ജോ​ലി​സ്ഥ​ല​ത്തേ​യ്ക്കു പോ​കു​ന്ന​വ​ഴി​യാ​ണ് അ​പ​ക​ടം.

ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ത്തു​നി​ന്നും വ​ന്ന ബൈ​ക്ക് പാ​ലാ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ബി​നെ ഭ​ര​ണ​ങ്ങാ​ന​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. അ​മ്മ: ലി​ല്ലി​കു​ട്ടി ചാ​ലി​ൽ (ക​ള​ത്തൂ​ക്ക​ട​വ്). സ​ഹോ​ദ​ര​ങ്ങ​ൾ: ജി​തി​ൻ ജോ​സ​ഫ് (മാ​ൾ​ട്ട), ടി​ബി​ൻ ജോ​സ​ഫ് (ക​ള​ത്തൂ​ക്ക​ട​വ്).