സ​ര്‍ഗ​ക്ഷേ​ത്ര​യി​ല്‍ ഒ​ളി​മ്പി​ക്‌​സ് ക്വി​സ് പ്രോ​ഗ്രാം 20ന്
Thursday, July 11, 2024 6:58 AM IST
ച​ങ്ങ​നാ​ശേ​രി: സ​ര്‍ഗ​ക്ഷേ​ത്ര സ​ര്‍ഗാ​രാ​മ​വും സ​ര്‍ഗ​ക്ഷേ​ത്ര 89.6 എ​ഫ്എ​മ്മും ചേ​ര്‍ന്നൊ​രു​ക്കു​ന്ന ഒ​ളി​മ്പി​ക്‌​സ് ക്വി​സ് മ​ത്സ​രം 20ന് ​രാ​വി​ലെ 9.30 മു​ത​ല്‍ സ​ര്‍ഗ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.

2024 പാ​രീസ് ഒ​ളി​മ്പി​ക്‌​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ഈ ​ഒ​ളി​മ്പി​ക്‌​സ് പ്ര​ശ്‌​നോ​ത്ത​രി​യി​ല്‍ പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ര്‍ക്കും പ​ങ്കെ​ടു​ക്കാം. ഒ​രു ടീ​മി​ല്‍ ര​ണ്ടു​പേ​ര്‍ വീ​തം.

ഒ​ന്നാം സ​മ്മാ​നം - 5000 രൂ​പ​യും മെ​ഡ​ലും സ​ര്‍ട്ടി​ഫി​ക്ക​റ്റും ര​ണ്ടാം സ​മ്മാ​നം -3000 രൂ​പ​യും മെ​ഡ​ലും സ​ര്‍ട്ടി​ഫി​ക്ക​റ്റും മൂ​ന്നാം സ​മ്മാ​നം 2000 രൂ​പ​യും മെ​ഡ​ലും സ​ര്‍ട്ടി​ഫി​ക്ക​റ്റും മ​ത്സ​ര​വി​ജ​യി​ക​ള്‍ക്ക് ല​ഭി​ക്കു​ന്ന​താ​ണ്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ 100 ​രൂ​പ​.


ഒ​ളി​മ്പി​ക്സ് ച​രി​ത്രം, സ​മ്മ​ര്‍ ഒ​ളി​മ്പി​ക്‌​സ് മ​ത്സ​രാ​ര്‍ഥി​ക​ള്‍, വി​ജ​യി​ക​ള്‍, റെ​ക്കോ​ര്‍ഡു​ക​ള്‍, പ​ങ്കെ​ടു​ത്ത രാ​ജ്യ​ങ്ങ​ള്‍, മ​ത്സ​ര ഇ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക്വി​സ് മ​ത്സ​ര​മാ​യി​രി​ക്കും.

പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ലൂ​ടെ അ​ന്തി​മ റൗ​ണ്ടി​ലേ​ക്കു​ള്ള ടീ​മു​ക​ളെ ക​ണ്ടെ​ത്തു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ണ്‍: 6282725452.