വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സു​ഗ​മ​ സ​ഞ്ച​ാരം...എ​സ്ബി സ്‌​കൂ​ളി​നു മു​മ്പി​ല്‍ പെ​ഡ​സ്ട്രി​യ​ൻ ക്രോ​സിം​ഗ് തുറന്നു
Thursday, July 11, 2024 6:52 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ഴൂ​ര്‍ റോ​ഡി​ല്‍ എ​സ്ബി ഹൈ​സ്‌​കൂ​ളി​ന് മു​ന്‍വ​ശ​ത്ത് ട്രാ​ഫി​ക് പെ​ഡ​സ്ട്രി​യ​ൻ ക്രോ​സിം​ഗ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി. ഓ​ട്ടോ​മാ​റ്റി​ക് സി​സ്റ്റ​മാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്ബി, സെ​ന്‍റ് ആ​ന്‍സ് സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഏ​റെ തി​ര​ക്കു​ള്ള വാ​ഴൂ​ര്‍ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​വാ​ന്‍ സ​ഹാ​യ​ക​ര​മാ​ണ് പു​തി​യ സം​വി​ധാ​നം.

പെ​ഡ​സ്ട്രി​യ​ൻ സി​ഗ്‌​ന​ലി​ല്‍ ചു​വ​പ്പ് തെ​ളി​യു​മ്പോ​ള്‍ ഉ​പ​ക​ര​ണ​ത്തി​ല്‍നി​ന്നു ബീ​പ് ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടൊ​പ്പം ഉ​പ​ക​ര​ണ​ത്തി​നു മു​ന്‍വ​ശ​ത്തു​ള്ള നോ ​ക്രോ​സിം​ഗ് സി​ഗ്‌​ന​ല്‍ ഇ​ട​വി​ട്ട് പ്ര​കാ​ശി​ക്കും. പെ​ഡ​സ്ട്രി​യ​ൻ സി​ഗ്‌​ന​ലി​ല്‍ പ​ച്ച തെ​ളി​യു​മ്പോ​ള്‍ ഉ​പ​ക​ര​ണ​ത്തി​ല്‍നി​ന്നും ഉ​യ​ര്‍ന്ന ശ​ബ്ദ​ത്തി​ല്‍ അ​ലാ​റം മു​ഴ​ങ്ങു​ക​യും മു​ന്‍വ​ശ​ത്തെ ക്രോ​സിം​ഗ് ചെ​യ്യാ​നു​ള്ള സി​ഗ്‌​ന​ല്‍ തു​ട​ര്‍ച്ച​യാ​യി പ്ര​കാ​ശി​ക്കു​ന്ന​തോ​ടൊ​പ്പം ഉ​പ​ക​ര​ണ​ത്തി​ന് മു​ന്‍വ​ശ​ത്തു​ള്ള ഡോം ​വൈ​ബ്രേ​റ്റ് ചെ​യ്യാ​നും തു​ട​ങ്ങും.

കാ​ഴ്ച​പ​രി​മി​ത​ര്‍ക്ക് ബീ​പ് ശ​ബ്ദ​ത്തി​ലൂ​ടെ ഉ​പ​ക​ര​ണ​ത്തി​ന് അ​ടു​ത്തെ​ത്താ​നും തു​ട​ര്‍ന്ന് ഉ​യ​ര്‍ന്ന ശ​ബ്ദ​ത്തി​ലു​ള്ള അ​ലാ​റം കേ​ള്‍ക്കു​മ്പോ​ള്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​വാ​നും സാ​ധി​ക്കും.

കേ​ള്‍വി​പ​രി​മി​ത​ര്‍ക്ക് ഉ​പ​ക​ര​ണ​ത്തി​നു മു​ക​ളി​ലൂ​ള്ള ഡോ​മി​ല്‍ സ്പ​ര്‍ശി​ച്ചു നി​ല്‍ക്കു​ക​യാ​ണെ​ങ്കി​ല്‍ വൈ​ബ്രേ​റ്റ് ചെ​യ്യു​ന്ന സ​മ​യം വൈ​ബ്രേ​ഷ​ന്‍ സ്പ​ര്‍ശ​ന​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്കി അ​വ​ര്‍ക്കും റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​വു​ന്ന​താ​ണ്. ഇ​വ​രെ കൂ​ടാ​തെ പ്രാ​യ​മാ​യ​വ​ര്‍ക്കും സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​വാ​ന്‍ വ​ള​രെ ഉ​പ​യോ​ഗ പ്ര​ദ​മാ​യി​രി​ക്കും.

പ്ര​വ​ര്‍ത്ത​നസ​മ​യം

തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ രാ​വി​ലെ എ​ട്ടു മു​ത​ല്‍ പ​ത്തു​വ​രെ​യും വൈ​കു​ന്നേ​രം 3.15 മു​ത​ല്‍ മു​ത​ല്‍ 4.30 വ​രെ​യും ഓ​ട്ടോ​മാ​റ്റി​ക് രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​ര​ത്തെ സ​മ​യം അ​ഞ്ചു​വ​രെ ദീ​ര്‍ഘി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.


എ​സ്ബി, സെ​ന്‍റ് ആ​ന്‍സ് സ്‌​കൂ​ളു​ക​ള്‍ക്കു മു​മ്പി​ല്‍ സി​സി ടി​വി കാ​മ​റ​ക​ളും പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍മാ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ലേ​ക്ക് ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന വി​ധ​മാ​ണ് സി​സി​ടി​വി​ക​ളു​ടെ ക്ര​മീ​ക​ര​ണം. അ​ഡ്‌​ന്യൂ​സ് ഇ​ന്ത്യ എ​ന്ന സ്ഥാ​പ​ന​മാ​ണ് ഈ ​ട്രാ​ഫി​ക് സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യ​ത്.

സി​ഗ്ന​ല്‍ സം​വി​ധാ​നം നാ​ടി​ന് സ​മ​ര്‍പ്പി​ച്ചു

എ​സ്ബി ഹൈ​സ്‌​കൂ​ള്‍ ജം​ഗ്‍ഷ​നി​ല്‍ ചേ​ര്‍ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​ന ജോ​ബി സി​ഗ്ന​ല്‍ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്ബി ഹൈ​സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ക്രി​സ്റ്റോ നേ​ര്യം​പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ആ​ന്‍റ​ണി മാ​ത്യൂ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ഫാ. ​റോ​ജി വ​ല്ല​യി​ല്‍, സെ​ന്‍റ് ആ​ന്‍ഡ് ഗേ​ള്‍സ് ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ അ​ന്‍സാ,

ന​ഗ​ര​സ​ഭാ കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളാ​യ ടെ​സ വ​ര്‍സീ​സ്, രാ​ജു ചാ​ക്കോ, ബെ​ന്നി ജോ​സ​ഫ്, ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച്ഒ വി​നോ​ദ്കു​മാ​ര്‍, ട്രാ​ഫി​ക് പോ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ തോ​മ​സ് ജോ​സ​ഫ്, മ​നോ​ജ്, മു​ന്‍ പോ​ലീ​സ് ട്രാ​ഫി​ക് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റെ​ജി​മോ​ന്‍, എ​എ​സ്‌​ഐ​മാ​രാ​യ ശ്രീ​വി​ദ്യ, അം​ബി​ക, എ​സ്ബി ഹൈ​സ്‌​കൂ​ള്‍ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​വീ​ണ്‍ കെ. ​മാ​ത്യൂ, ലീ​ന മാ​ത്യൂ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.