മാ​ലി​ന്യസം​സ്ക​ര​ണം: ഒ​ന്നാം സ്ഥാ​നം അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ന്
Thursday, July 11, 2024 6:52 AM IST
അ​യ്മ​നം: ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മി​ക​ച്ച മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ അ​യ്മ​നം പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 20 വാ​ർ​ഡു​ക​ളാ​ണ് അ​യ്മ​ന​ത്തു​ള്ള​ത്. ഓ​രോ വാ​ർ​ഡു​ക​ളി​ലും വി​വി​ധ ക്ല​സ്റ്റ​റു​ക​ൾ രൂ​പീ​ക​രി​ച്ച വാ​ർ​ഡ് മെം​ബ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ചി​ട്ട​യാ​ർ​ന്ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ, ഹ​രി​ത​ക​ർ​മ സേ​ന, എം​ജി​എ​ൻ​ആ​ർ​ഇ​ജി, കു​ടും​ബ​ശ്രീ, വി​വി​ധ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി​ക​ൾ, വ്യാ​പാ​രി-​വ്യ​വ​സാ​യി​ക​ൾ, വാ​ർ​ഡ്‌​ത​ല ശു​ചി​ത്വ​സ​മി​തി​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ നി​ർ​ലോ​ഭ സ​ഹ​ക​ര​ണം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.


പ​ഞ്ചാ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന വി​വി​ധ ജ​ലാ​ശ​യ​ങ്ങ​ൾ പൊ​തു​ഇ​ട​ങ്ങ​ൾ, വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ ശു​ചി​ത്വ​ക​ല​ണ്ട​ർ മു​ഖാ​ന്തി​രം വൃ​ത്തി​യാ​ക്കി എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് നേ​ട്ടം കൈ​വ​രി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്തി​നു ക​ഴി​ഞ്ഞ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി രാ​ജേ​ഷും വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ക​രീ​മ​ഠ​വും പ​റ​ഞ്ഞു.