പി​ടി​എ ജ​ന​റ​ൽ ബോ​ഡി​യും സെ​മി​നാ​റും
Wednesday, July 10, 2024 10:29 PM IST
മു​ണ്ട​ക്ക​യം: സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ പി​ടി​എ മീ​റ്റിം​ഗും മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള സെ​മി​നാ​റും പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ചേ​ർ​ത്തുനി​ർ​ത്തി പ്രാ​ർ​ഥ​ന​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ള​ർ​ത്ത​ണ​മെ​ന്നും അ​ധ്യാ​പ​ന​ത്തി​ലും പ​ഠ​ന​ത്തി​ലും പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


മാ​നേ​ജ​ർ ഫാ. ​മ​ത്താ​യി മ​ണ്ണൂ​ർ​വ​ട​ക്കേ​തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് നാ​ല​ന്ന​ടി​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സി​സ്റ്റ​ർ ലി​സി, ആ​ന്‍റ​ണി കു​രു​വി​ള, അ​ക്കാ​ദ​മി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജെ.​ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റാ​യി ജി​ജി നി​ക്കോ​ളാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഫൈ​ജു​ഖാ​ൻ, സ്വ​പ്ന റോ​യ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.