തീ​ക്കോ​യി​യിൽ കു​ടും​ബശ്രീ ​യൂ​ണി​റ്റ് ബ​ന്തികൃ​ഷി ആ​രം​ഭി​ച്ചു
Wednesday, July 10, 2024 10:29 PM IST
തീ​ക്കോ​യി: പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കുന്ന കീ​ർ​ത്ത​ന ജെ​എ​ൽജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്തി കൃ​ഷി ആ​രം​ഭി​ച്ചു. ഓ​ണ​ത്തി​ന് ഒ​രു കു​ട്ട പൂ​വ് എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി കു​ടും​ബ​ശ്രീ സി ​ഡിഎ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ബ​ന്തി കൃ​ഷി പ​ദ്ധ​തിക്കു തു​ട​ക്ക​മി​ട്ട​ത്.


പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സ് നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെംബ​ർ ഓ​മ​ന ഗോ​പാ​ല​ൻ, സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ലി ഡേ​വി​ഡ്, ശ്യാ​മി​ലി ശ​ശി, ജ​ല​ജ​കു​മാ​ർ, റെ​ജി സി​ജു, അ​ഗ്രി സി​ആ​ർ​പി നാ​സി​ല മാ​ഹി​ൻ, ജെ​യ്‌​സ​മ്മ ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.