അ​രു​വി​ത്തു​റ കോ​ള​ജി​ൽ ദീ​ക്ഷാ​രം​ഭം 2024 പൂ​ർ​ത്തി​യാ​യി
Wednesday, July 10, 2024 2:58 PM IST
അ​രു​വി​ത്തു​റ: ന​വാ​ഗ​ത ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളെ പു​തി​യ ഓ​ണേ​ഴ്സ് ബി​രു​ദ വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച സ്റ്റു​ഡ​ന്‍റ് ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാം "ദീ​ക്ഷാ​രം​ഭം -2024' സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​ജി വ​ർ​ഗീ​സ് മേ​ക്കാ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യു​എ​സി കോ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, നാ​ക്ക് കോ​ഡി​നേ​റ്റ​ർ ഡോ. ​മി​ഥു​ൻ ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ച്ച ദീ​ക്ഷാ​രം​ഭം ക്യാം​പ​യി​നി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മു​ഖ വ്യ​ക്തി​ക​ൾ ക്ലാ​സു​ക​ൾ ന​യി​ച്ചു.