യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, July 10, 2024 7:27 AM IST
ച​ങ്ങ​നാ​ശേ​രി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ങ്ങ​നാ​ശേ​രി കോ​മ​ങ്കേ​രി​ച്ചി​റ ചെ​മ്പു​ച്ചി​റ​യി​ൽ സി.​കെ. സു​ധീ​ഷി (40) നെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 5.30ന് ​പെ​രു​ന്ന സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ​ക്ക​യ​റി ചീ​ത്ത​വി​ളി​ക്കു​ക​യും കെെ​വ​ശം ക​രു​തി​യി​രു​ന്ന ആയുധം കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.


യു​വാ​വ് ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മു​ടി വെ​ട്ടി​കൊ​ണ്ടി​രു​ന്ന​ത് ഇ​യാ​ൾ ത​ട​സ​പ്പെ​ടു​ത്തി​യ​ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നേത്തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധം മൂ​ല​മാ​ണ് ആ​ക്ര​മ​ണം. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.