തളിപ്പറമ്പ്: സിനിമാ പിന്നണി ഗായകനും അധ്യാപകനുമായ തളിപ്പറമ്പ് കീഴാറ്റൂരിലെ പി.വി. വിശ്വനാഥന് (55) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയവെയാണു മരണം.
മില്‍ട്ടണ്‍സ് കോളജിലെ മുന്‍ അധ്യാപകനായിരുന്ന വിശ്വനാഥന്, മുരളി കുന്നുംപുറത്ത് നിര്‍മിച്ച ‘വെള്ളം’ എന്ന സിനിമയിലൂടെയാണു പിന്നണി ഗായകനായത്. ബി.കെ. ഹരിനാരായണന് എഴുതി ബിജിബാല്‍ ഈണം പകര്‍ന്ന "ഒരു കുറി കാണാന്‍' എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദായോം പന്ത്രണ്ടും എന്ന സിനിമയിലെ "ചക്കിക്കൊച്ചമ്മേ' എന്ന ഗാനവും ആലപിച്ചിരുന്നു. ഗാനമേളകളില്‍ സജീവ സാന്നിധ്യമായിരുന്ന വിശ്വനാഥന് നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. പരേതനായ പി.വി. കുഞ്ഞിക്കണ്ണന്-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രത്നപാൽ, ധനഞ്ജയൻ, സഹജ, രാജാമണി.