അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു
1451786
Monday, September 9, 2024 12:25 AM IST
എരുമപ്പെട്ടി: അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. മരത്തംകോട് ഗാന്ധി നഗർ കിടങ്ങൂർ ചിറ്റലപ്പിള്ളി വീട്ടിൽ ബാബു(68) വാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് എരുമപ്പെട്ടി കരിയന്നൂർ പാടശേഖരത്തിന് സമീപം റോഡിൽ സ്കൂട്ടറിൽ നിന്ന് വീണ് അബോധാവസ്ഥയിൽ കിടക്കുന്ന തരത്തിൽ ബാബുവിനെ കണ്ടത്.
എരുമപ്പെട്ടി കുണ്ടന്നൂർ ചുങ്കം സെൻ്ററിൽ വ്യാപാര സ്ഥാപനം നടത്തുന്നുണ്ട്. കടയടച്ച് രാത്രി 12 മണിക്ക് ശേഷമാണ് എന്നും വീട്ടിലേക്ക് പോകാറുള്ളത്. മൂക്കിൽ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു ബാബു റോഡരുകിൽ കിടന്നിരുന്നത്. രക്തസമ്മർദം കൂടി വീണതാണോയെന്നും മറ്റേതേങ്കിലും വാഹനം ഇടിച്ചിട്ട് പോയതാണോയെന്നും വ്യക്തമല്ല.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിക്കുകയായിരുന്നു. ഭാര്യ: അൽഫോൺസാ. മക്കൾ: ആൽബർട്ട്, മരിയ. മരുമകൾ: ജിൽസിയ. സംസ്കാരം ഇന്ന് നാലിന്.