യൂത്ത് കോൺഗ്രസ് പ്രതിഷേധം
1451662
Sunday, September 8, 2024 6:40 AM IST
വടക്കാഞ്ചേരി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ഉൾപ്പെടെ നിരവധി പ്രവർത്തകരെയും നേതാക്കളെയും തല്ലിച്ചതയ്ക്കുകയും അറസ്റ്റുചെയ്യുകയുംചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ടൗണിൽ പ്രകടനംനടത്തി.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ മനീഷ്, സുമിതാ ഷാജി, അനൂപ് തോമസ് തുടങ്ങിയവർ നേതൃത്വംനൽകി. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഒ. ശ്രീകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സന്ധ്യ കൊടക്കാടത്ത് ഉദ്ഘാടനംചെയ്തു.
തൃക്കൂർ: യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് തൃക്കൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനംനടത്തി. യൂത്ത് കോൺഗ്രസ് തൃക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധപ്രകടനം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രിൻസ് ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് റിൻഡോ കാവല്ലൂർ അധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സച്ചിൻ ഷാജു, അഖിൽ മേനോൻ, വിനോദ് ഞാറ്റൂർ എന്നിവർ പങ്കെടുത്തു.