മാധവനാട്യ ഭൂമിയില്‍ മണ്ഡോദരി അരങ്ങേറി
1451652
Sunday, September 8, 2024 6:40 AM IST
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിന്റെ പ്രതിമാസ രംഗാവതരണപരമ്പരയായ നിദിധ്യാസം കൂടിയാട്ടപരമ്പരയുടെ ഭാഗമായി അശോകവനികാങ്കം കൂടിയാട്ടത്തിലെ മണ്ഡോദരിയുടെ പുറപ്പാട് അരങ്ങേറി. ഉഷ നങ്ങ്യാര്‍ സംവിധാനം ചെയ്ത മണ്ഡോദരി അഞ്ചുഭാഗങ്ങളായാണ് പൂര്‍ണമാവുന്നത്.
ആദ്യഭാഗമായ പുറപ്പാട് അവതരിപ്പിച്ചത് ആതിര ഹരിഹരനാണ്. തുടര്‍ന്നുള്ള മാസങ്ങളില്‍ തുടര്അവതരണങ്ങളോടെ ആതിര പൂര്‍ണമായും മണ്ഡോദരി അവതരിപ്പിക്കും.
ആദ്യ അവതരണത്തില്‍ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണിക്കൃഷ്ണന് ഇടക്കയിലും സരിതകൃഷ്ണകുമാര്, ഗുരുകുലം അക്ഷര എന്നിവര്‍ താളത്തിലും അര ങ്ങിന്റെ ഭാഗമായി.