ചാലക്കുടി നഗരസഭ ചെയർമാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: പ്രതിപക്ഷം
1451650
Sunday, September 8, 2024 6:40 AM IST
ചാലക്കുടി: തെരുവുനായ് ശല്യത്തിനെതിരെ എല്‍ഡിഎഫ് എടുത്ത നിലപാടിനെതിരെ നഗരസഭ ചെയര്മാന് നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് പറഞ്ഞു.
ചാലക്കുടിയിലെ വിവിധ സംഘടന ഭാരവാഹികള്‍, കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ആവശ്യപ്രകാരം പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്ക്കനുവദിച്ച മുറിയില്‍ യോഗം ചേരുകയും ജനങ്ങളുടെ ജീവനുതന്നെ അപടകരമായ തെരുവുനായ് ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് നഗരസഭ ചെയര്മാന് നിവേദനം നല്‍കിയത് ചട്ടലംഘനമാണെന്നാണ് ചെയർമാൻ പത്രസമ്മേളനം നടത്തി പറഞ്ഞത്.
ഈ വിഷയത്തില്‍ ഇതുവരെ നഗരസഭ ഭരണസമിതിക്ക് ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്നത് ജനങ്ങളറിഞ്ഞതും പ്രസ്തുത വിഷയത്തില്‍ രാഷ്ട്രീയത്തിനതീതമായി ചാലക്കുടിയിലെ പൊതു സമൂഹം രംഗത്തുവന്നതിലുള്ള ജാള്യത മറയ്ക്കാനുമാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സുരേഷ് പഞ്ഞു. ജനപ്രതിനിധികള്‍ ജനോപകരപ്രദമായ വിഷയങ്ങളില്‍ ഇടപെടുന്നതിലോ അതുമായി ബന്ധപ്പെട്ട യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുന്നതിനെ കുറിച്ച് മുനിസിപ്പല്‍ നിയമാവലിയില്‍ യാതൊരുനിയന്ത്രണവും പറയുന്നില്ല.
രണ്ടേകാല്‍ വര്‍ഷമായി പദവിയിലിരിക്കുന്ന നഗരസഭ ചെയര്മാന് അന്പേപരാജയമാണെന്നും അതുകൊണ്ടാണ് ജനങ്ങളെ ബാ ധിക്കുന്ന വിഷയത്തില്‍ ഇടപെട്ട ജനപ്രതിനിധികള്‍ക്കെതിരെ പത്രസമ്മേളനം വിളിച്ച് ആരോപണം ഉന്നയിക്കുന്നതെന്നും തെരുവുനായ് വിഷയംപോലെ ജനകീയവിഷയങ്ങളില്‍ പൊതുജനത്തോടൊപ്പം ഇനിയും നിലകൊള്ളുമെന്നും പ്രതിപക്ഷം പറഞ്ഞു.