വെണ്ടോർ: സെന്റ് മേരീസ് ദേവാലയത്തിൽ ശതാബ്ദിയോടനുബന്ധിച്ച് കൃപാഭിഷേകം ബൈബിൾ കൺവൻഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഫൊറോന വികാരി ഫാ. പോൾ തേക്കാനത്ത് ഉദ്ഘാടനം നിർവഹിച്ചു. വികാരി ഫാ. ജോസ് പുന്നോലിപ്പറമ്പിൽ സ്വാഗതം ആശംസിച്ചു. സഹവികാരി ഫാ. ബെൻവിൻ തട്ടിൽ, ഫൊറോനയിലെ വികാരിമാർ, കൺവൻഷൻ കമ്മിറ്റി കൺവീനർ ജെയ്സൺ മഞ്ഞളി, നടത്തു കൈക്കാരൻ ഡോൺ കല്ലൂക്കാരൻ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.