തൃശൂർ: പീച്ചി ഡാം വെള്ളത്തിന്റെ അളവ് റൂൾ കർവ് പ്രകാരം നിയന്ത്രിക്കണമെന്ന നിർദേശം ലംഘിക്കുകയും ഡാമിന്റെ ഷട്ടറുകൾ മുന്നറിയിപ്പു നൽകാതെ തുറന്നുവിടുകയുംചെയ്ത, പീച്ചി ഡാം നിർവഹണത്തിൽ ഗുരുതരവീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളണമെന്നു കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ജില്ലാ കളക്ടർക്കു പരാതി നല്കി.