പറപ്പൂർ: ഹരിശ്രീനഗറിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു. പരിക്കുപറ്റിയ സ്കൂട്ടർയാത്രിക പറപ്പൂർ സ്വദേശി പട്ടിയിൽവീട്ടിൽ രഞ്ജിത്ത് ഭാര്യ നിത്യ(34)യെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് മറിഞ്ഞ് പരിക്ക്
കേച്ചേരി: പെരുമണ്ണ് പാടത്തിനുസമീപം ഇന്നലെ വൈകിട്ട് ഏഴരയോടെ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. പരിക്കുപറ്റിയ ആളൂർ സ്വദേശി പൊന്നരാശേരി വീട്ടിൽ പങ്ങുട്ടി മകൻ മനോജി(52)നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറപ്പൂർ കേരള ഗ്രമീണബാങ്കിനു മുൻവശത്ത് റോഡിനുസമീപം തെരുവുനായ്ക്കൾ വട്ടംകൂടി നിൽക്കുന്നത് പ്രദേശവാസികൾക്കും കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്. പള്ളിയിൽ പോകുവാനോ, കുട്ടികൾക്ക് സ്കൂളിൽ പോകുവാനോ പറ്റാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്.