തൃശൂർ: ഭൂമി കൈമാറ്റ ഫീസ് കൃഷിക്കാർക്ക് അന്പതു ശതമാനമായി കുറയ്ക്കണമെന്നു കിസാൻ ജനത സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ആവശ്യപ്പെട്ടു.
രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മനയത്ത് ചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മൊറേലി, സംസ്ഥാന പ്രസിഡന്റ് പ്രഫ. വി. മാധവൻപിളള എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജെയ്സണ് മാണി, ജില്ലാ പഞ്ചായത്ത് മെന്പർ റഹിം വീട്ടിപ്പറന്പിൽ, കിസാൻ ജനത ജനറൽ സെക്രട്ടറി ജോണ്സണ് കുളത്തിങ്കൽ, പി.കെ. കുഞ്ഞിക്കണ്ണൻ, വത്സൻ എടക്കോടൻ, കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കിസാൻ ജനത സംസ്ഥാന ക്യാന്പ് ഒക്ടോബർ 26, 27 തീയതികളിൽ കോഴിക്കോട് നടത്തുവാനും യോഗം തീരുമാനിച്ചു.