ബൈ​ജു കു​റ്റി​ക്കാ​ട​ന്‍ ഇ​രി​ങ്ങാ​ല​ക്കുട ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍
Sunday, September 8, 2024 6:40 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​നാ​യി ഭ​ര​ണ​ക​ക്ഷി​യം​ഗ​വും ആ​റാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​മാ​യ ബൈ​ജു കു​റ്റി​ക്കാ​ട​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഭ​ര​ണ​ക​ക്ഷി​യാ​യ യു​ഡി​എ​ഫി​ലെ ധാ​ര​ണപ്ര​കാ​രം 30-ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി.​വി. ചാ​ര്‍​ളി വൈ​സ് ചെ​യ​ര്‍​മാ​ന്‍സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നെ ത്തു​ട​ര്‍​ന്നാ​യിരുന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

ബൈ​ജു കു​റ്റി​ക്കാ​ട​ന്‍റെ പേ​ര് ടി.​വി. ചാ​ര്‍​ളി നി​ര്‍​ദേ​ശി​ക്കു​ക​യും പി.​ടി.​ ജോ​ര്‍​ജ് പി​ന്താ​ങ്ങു​ക​യും ചെ​യ്തു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി​പി​ഐയി​ലെ അ​ല്‍​ഫോ​ണ്‍​സാ തോ​മ​സി​ന്‍റെ പേ​ര് അ​ഡ്വ. കെ.​ആ​ര്‍. വി​ജ​യ നി​ര്‍​ദേ​ശി​ക്കു​ക​യും അ​ഡ്വ. ജി​ഷ ജോ​ബി പി​ന്താ​ങ്ങു​കും ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബൈ​ജു കു​റ്റി​ക്കാ​ട​നു 17 ഉം ​അ​ല്‍​ഫോ​ണ്‍​സ തോ​മ​സി​ന് 16 ഉം ​വോ​ട്ട് ല​ഭി​ച്ചു. ബൈ​ജു കു​റ്റി​ക്കാ​ട​ൻ വൈ​സ് ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി വ​ര​ണാ​ധി​കാ​രിയായ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ.​ ശാ​ന്ത​കു​മാ​രി പ്ര​ഖ്യാ​പി​ച്ചു. തു​ട​ര്‍​ന്ന് ബൈ​ജു കു​റ്റി​ക്കാ​ട​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നാ​യി സ​ത്യ​പ്ര​തി​ജ്ഞചെ​യ്ത് ചു​മ​ത​ല​യേ​റ്റു. ബി​ജെ​പി അം​ഗ​ങ്ങ​ള്‍ തെ​ര​ഞ്ഞ​ടു​പ്പു യോ​ഗ​ത്തി​ല്‍ എ​ത്തി​യി​ല്ല.


യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്, കോ​ണ്‍​ഗ്ര​സ് പൊ​റ​ത്തി​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്്, മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം ട്ര​സ്റ്റി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത സി​എ​ല്‍​സി പ്ര​സി​ഡ​ന്‍റ്് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചിട്ടു​ണ്ട്. മാ​പ്രാ​ണം കു​റ്റി​ക്കാ​ട​ന്‍ പ​രേ​ത​നാ​യ അ​ന്തോ​ണി​യു​ടെ​യും റോ​സി​ലി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: നി​മി​ഷ. മ​ക്ക​ള്‍: സ്റ്റീ​വ് ജോ​ണ്‍, നി​ഹാ​ര.