ഗണേശവിഗ്രഹങ്ങൾ കടലിലലിഞ്ഞു
1451659
Sunday, September 8, 2024 6:40 AM IST
ചാവക്കാട്: ഗണേശസ്തുതികളുയര്ത്തിയ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഗണേശവിഗ്രഹങ്ങൾ കടലിലലിഞ്ഞു.
ഇന്നലെ ഗുരുവായൂരിൽനിന്നാരംഭിച്ച ഗണേശോത്സവ ഘോഷയാത്രയിൽ വിവിധ മേഖലകളിൽനിന്നാരംഭിച്ച ഗണേശവിഗ്രഹ പ്രദക്ഷിണങ്ങൾ ചാവക്കാടുവച്ച് സംഗമിച്ച് ദ്വാരകതീരത്തേക്കുപോയി. ചെറുതും വലുതുമായ മുന്നൂറില്‍പ്പരം ഗണേശവിഗ്രഹങ്ങള്‍ ചാവക്കാട് ദ്വാരക വിനായകതീരത്ത് കടലില്‍ നിമജ്ജനം ചെയ്തു. കേരള ക്ഷേത്രസംരക്ഷണസമിതിയാണ് ഗണേശോത്സവത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.
സമാപനസമ്മേളനം സ്വാഗതസംഘം ചെയര്മാന് ഗോകുലം ഗോപാലന് ഉദ്ഘാടനംചെയ്തു. ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ.എസ്. പവിത്രന് അധ്യക്ഷനായി. സംസ്ഥാന ധര്‍മജാഗരണ പ്രമുഖ് വി.കെ. വിശ്വനാഥന് അനുഗ്രഹപ്രഭാഷണം നടത്തി. എ.ആര്. മുകുന്ദരാജ, പി. വത്സലന്‍ എന്നിവര്‍ പ്രസംഗിച്ചു.