ഓണാഘോഷവും കളർ ബെൽറ്റ് അവാർഡ് ദാനവും
1451834
Monday, September 9, 2024 1:35 AM IST
ചൂലൂർ: വേൾഡ് വൈഡ് മാർഷൽ ആർട്സ് അസോസിയേഷൻ ഓണാഘോഷവും കളർ ബെൽറ്റ് അവാർഡ് ദാനവും ആദരവും സംഘടിപ്പിച്ചു. എടത്തിരുത്തി പുളിഞ്ചോട് ക്രിസ് തുരാജ ദേവാലയ മതബോധന ഹാളിൽ ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കിസാൻ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.കെ. ബദറുദ്ദീൻ അധ്യക്ഷനായി. ക്രിസ്തു
രാജ ദേവാലയവികാരി ഫാ. സിന്റൊ മാടവന മുഖ്യാതിഥിയായി.
വാർഡ് മെമ്പർ സജീഷ് സത്യൻ, ടെക്നിക്കൽ ഡയറക്ടർ സന്തോഷ് വേതോട്ടിൽ, രജനി സന്തോഷ്, മദേഴ്സ് പ്രൊട്ടക് ഷൻ ഫോഴ്സ് സെക്രട്ടറി നൈജ മധു, പ്രസിഡന്റ്് ലയ മിത്രൻ, ചീഫ് കോ-ഓർഡിനേറ്റർ കെ.എ. കൊച്ചുമോൻ, പി.ഡി. അർത്ഥന തുടങ്ങിയവർ പ്രസംഗിച്ചു.