കൊടകര: നെല്ലായി - പറപ്പൂക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള സഹകരണ ഓണംവിപണി തുടങ്ങി. സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ്് എസ്. ഹരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.കെ. രാജന് ആദ്യവില്പന നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ്് സുരേന്ദ്രന് കൂടപ്പറമ്പില്‍, ഭരണസമിതി അംഗങ്ങളായ ഡേവിസ് പൊഴോലിപ്പറമ്പില്‍, പി.ആര്. പ്രശാന്ത്, പി.നന്ദകുമാര്‍, കെ.എസ്. രഘു, ബിജു പയ്യപ്പിള്ളി, ശ്രീഹരി കര്‍ത്ത, അമ്പിളി സജീവന്, നിഷി ശരിധരന്‍, റിന്‍ഷിദ ഷിഫാജ്, സെക്രട്ടറി ബ്രീസി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.