ഖാദിത്തൊഴിലാളികളുടെ അനിശ്ചിതകാല സമരം പത്തുമുതൽ, ഓണനാളിൽ ഉപവാസം
1451657
Sunday, September 8, 2024 6:40 AM IST
തൃശൂർ: കേരളത്തിലെ ഖാദിത്തൊഴിലാളികൾക്കു 14 മാസമായി ശന്പളക്കുടിശിക ലഭിക്കുന്നില്ല. ഓണക്കാലമായിട്ടും ഫെസ്റ്റിവൽ അലവൻസും ശന്പളക്കുടിശികയും ലഭിക്കാത്തതിൽ പ്രതിഷേധിച്ചു പത്തുമുതൽ തൃശൂർ താലൂക്ക് ഓഫീസിനുമുന്പിൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നു കേരള ഖാദി വർക്കേഴ്സ് കോൺഗ്രസ് അറിയിച്ചു. തിരുവോണനാളിൽ കോർപറേഷൻ ഓഫീസിനുമുന്പിൽ ഉപവാസമിരിക്കാനും പ്രസിഡന്റ് ജോസഫ് പെരുന്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
എം.പി. വത്സല, സി.കെ. ലളിത, എം. ശാലിനി, സി.കെ. ചന്ദ്രമതി, എ.ആർ. കമലാക്ഷി, എൻ.എൻ. രാധ, എ.കെ. നളിനി, ഗിരിജാലാൽ, സി.കെ. മണി എന്നിവർ പ്രസംഗിച്ചു.