കെഎസ്ആർടിസി ബസിൽനിന്നും വിദേശമദ്യം പിടികൂടി
1451647
Sunday, September 8, 2024 6:40 AM IST
അതിരപ്പിള്ളി: ചാലക്കുടിയിൽനിന്നും മലക്കപ്പാറയിലേക്കുപോകുന്ന കെഎസ്ആർടിസി ബസിൽ നടത്തിയ പരിശോധനയിൽ ആറുലിറ്റർ വിദേശമദ്യം പിടികൂടി. പുളിയിലപ്പാറ കണ്ണംകുന്നി അയ്യപ്പനെ (74) എക്സൈസ് ഇൻസ്പെക്ടർ സി.ജി. ഹാരിഷ് അറസ്റ്റു ചെയ്തു.