ചൂണ്ടൽ സാൻതോം നവദേവാലയത്തിന്റെ കൂദാശ ഇന്ന്
1451673
Sunday, September 8, 2024 6:40 AM IST
ചൂണ്ടൽ: സാൻതോം നവദേവാലയത്തിന്റെ കൂദാശാകർമം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കും. തൃശൂർ അതിരൂപത മെത്രാപ്പൊ ലീത്ത മാർ ആൻഡ്രൂസ് താഴത്ത് കൂദാശാകർമം നിർവഹിക്കും. ഇടവകവികാരി ഫാ. സനോജ് അറങ്ങാശേരി സഹകാർമികനാകും. തുടർന്ന് ആഘോഷമായ സമൂഹദിവ്യബലിയും ആഘോഷച്ചടങ്ങുകളും സ്നേഹവിരുന്നും നടക്കും.
1937ൽ സ്ഥാപിതമായ ചൂണ്ടൽ സാൻതോം ദേവാലയം 18 മാസംകൊണ്ടാണ് നവീകരണം പൂർത്തിയാക്കി കൂദാശയ്ക്കായി ഒരുക്കിയിരിക്കുന്നത്. തൃശൂർ അതിരൂപതയിലെ പ്രധാന ഉണ്ണീശോതീർത്ഥകേന്ദ്രമാണ് ഈ ദേവാലയം. വികാരി ഫാ. സനോജ് അറങ്ങാശേരിയുടെ മേൽനോട്ടത്തിൽ ജനറൽ കണ്‍വീനർ ഫിലിപ്പ് മാറോക്കി, ഫിനാൻസ് കണ്‍വീനർ സെബാസ്റ്റ്യൻ ചൂണ്ടൽ, സെക്രട്ടറി സി.യു. ജോസ്, കൈക്കാരന്മാരായ സി.എഫ്. ജോസ്, സി.ജെ. ജോണ്സൻ, സജീവ് ജോണ്സൻ എന്നിവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകും.