ചാലക്കുടി സെന്റ് മേരീസ് പള്ളിയിൽ തിരുസ്വരൂപം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം
1451646
Sunday, September 8, 2024 6:40 AM IST
ചാലക്കുടി: സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി ത്തിരുനാളിനോടനുബണ്ഡിച്ച് നടന്ന മാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി. തിരുസ്വരൂപം എഴുന്നള്ളിച്ചു കൊ ണ്ട് പള്ളി ചുറ്റിനടത്തിയ പ്രദക്ഷി ണത്തിൽ വൻജനാവലി പങ്കെടുത്തു. തുടർന്ന് പ്രത്യേകം അലങ്കരിച്ച പന്തലിൽ തിരുസ്വരൂപം പ്ര തിഷ്ഠിച്ചു. തിരുക്കർമങ്ങൾക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജ നറാൾ മോൺ. ജോസ് മാളിയേ ക്കൽ മുഖ്യകാർമികത്വം വഹിച്ചു.
വികാരി ഫാ. വർഗീസ് പാത്താ ടൻ, അസി. വികാരിമാരായ ഫാ. ജിബിൻ നായത്തോടൻ, ഫാ. ഡിക്സൻ കാഞ്ഞൂക്കാരൻ എന്നിവർ സഹകാർമികത്വം വഹിച്ചു. കൈക്കാരൻ ജോൺ ആളൂക്കാരൻ, ജനറൽ കൺവീനർ ദേവസിക്കുട്ടി പനേക്കാടൻ എന്നിവർ നേതൃത്വം നൽകി.
ഇന്ന് തിരുനാൾ ദിനത്തിൽ രാവിലെ 8.30 ന് മാതാവിന്റെ ജന്മദിന കേക്ക് മുറിക്കൽ, നേർച്ച ഊട്ട് വെഞ്ചരിപ്പ്, 9.30 ന് തിരുനാൾ കുർബാന, 4.30 ന് മാതാവിന്റെ കൂടുതുറക്കൽ, തിരുനാൾ പ്രദിക്ഷണം. വർണമഴ.