ചാലക്കുടി: വയനാട് ദുരിതബാധിതർക്ക് എഐവൈഎഫിന്റെ നേതൃത്വത്തിൽ 10 വീട് നിർമിച്ചുനൽകുന്നതിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാംവേ റോഡിലെ ബസ് സ്റ്റോപ്പ് പരിസരത്ത് "കട്ടനും പാട്ടും' ജനകീയ തട്ടുകട നടത്തി. നടി ശ്രീരേഖ സന്ദീപ് തട്ടുകട ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി.സി. സജിത്ത് അധ്യക്ഷത വഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ, മുൻ എം എൽഎ എ.കെ. ചന്ദ്രന്, ചാലക്കു ടി ഫോറോനപള്ളി വികാരി ഫാ. വർഗീസ് പാത്താടൻ, ചാലക്കുടി ടൗണ്‍ ഇമാംഹുസൈന്‍ ബാഖവി, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം ടി. പ്രദീപ്കുമാര്‍, സിപിഎം ഏരിയ സെക്രട്ടറി കെ.എസ്. അശോകന്, സിപിഐ മണ്ഡലം സെക്രട്ടറി സി.വി. ജോഫി, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പന്, ചാലക്കുടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, സി.എസ്. സുരേഷ്, ഷിബു വാലപ്പൻ, കെ.എ. ഉണ്ണികൃഷ്ണൻ, ജോയ് മൂത്തേടൻ തുടങ്ങി നിര വധിപ്രമുഖർ പങ്കെടുത്തു.