മറ്റത്തൂര്‍: സോഷ്യലി ജസ്റ്റിസ് ആന്‍ഡ് സോഷ്യലി സെക്വേര്‍ഡ് എന്ന വിഷയത്തില്‍ പാറ്റ്നയില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ വിഷയം അവതരിപ്പിക്കാനായി മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി തെരഞ്ഞടുക്കപ്പെട്ടു. കേരളത്തിലെ ഏഴു തദ്ദേശസ്ഥാപനങ്ങളുടെ പ്രസിഡന്റുമാരെയാണ് സെമിനാറിലേക്കു തെരഞ്ഞടുത്തിട്ടുള്ളത്. 10,11,12 തീയതികളിലാണ് പാറ്റ്നയില്‍ ദേശീയസെമിനാര്‍ സംഘടിപ്പിക്കുന്നത്.