തൃശൂർ: സ്കൂൾ പാചകത്തൊഴിലാളികളുടെ ശന്പളവും അവകാശങ്ങളും സംസ്ഥാനസർക്കാർ നിരന്തരമായി നിഷേധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളെ സർക്കാർജീവനക്കാരായി അംഗീകരിക്കുന്ന തമിഴ്നാട് മാതൃക നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പാചകത്തൊഴിലാളികൾ തൃശൂർ ഡിഡിഇ ഓഫീസിനുമുന്നിൽ സത്യഗ്രഹസമരം നടത്തി.
സ്കൂൾ പാചകത്തൊഴിലാളി യൂണിയന്റെ (എഐടിയുസി) നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.യു. ശാന്ത അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ്, ഷൈനി ബാബു, പ്രീതി രാജൻ, സന്ധ്യ രമേഷ്, ഇന്ദിര അനിൽ, കെ.എൻ. അനിത അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.