ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭാഭ​ര​ണ​ത്തി​നെ​തി​രേ ജ​ന​കീ​യകൂ​ട്ടാ​യ്മ​യു​മാ​യി എ​ല്‍​ഡി​എ​ഫ്
Sunday, September 8, 2024 6:40 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​നെ​തി​രെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​മാ​യി എ​ല്‍​ഡി​എ​ഫ് മാ​പ്രാ​ണം സെ​ന്‍ററി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധസ​മ​രം സി​പി​എം ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യസെ​ക്ര​ട്ട​റി വി.​എ. മ​നോ​ജ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തിപ്ര​കാ​രം ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ക്കു​ന്ന ഫ​ണ്ട് 60 ശ​ത​മാ​നംപോ​ലും ചെല​വ​ഴി​ക്കാ​ത്ത ന​ഗ​ര​സ​ഭ​യി​ല്‍ വി​ക​സ​ന മു​ര​ടി​പ്പും വി​ക​സ​ന സ്തം​ഭ​ന​വും തു​ട​ര്‍​ക്ക​ഥ​യാ​വു​ക​യാ​ണെ​ന്ന് യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. സി​പി​ഐ പൊ​റ​ത്തി​ശേ​രി ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​ആ​ര്‍. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ലി​യ​സ് ആ​ന്‍റണി, ജ​ന​താ​ദ​ള്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ജു പാ​ല​ത്തി​ങ്ക​ല്‍, സി​പി​ഐ മ​ണ്ഡ​ലം അ​സി. സെ​ക്ര​ട്ട​റി എ​ന്‍.​കെ. ഉ​ദ​യ​പ്ര​കാ​ശ്, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. കെ.​ആ​ര്‍. വി​ജ​യ, ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ പ്ര​സി​ഡന്‍റ്് ആ​ര്‍.​എ​ല്‍. ശ്രീ​ലാ​ല്‍, ഡോ. ​കെ.​പി. ജോ​ര്‍​ജ്, മ​നു​മോ​ഹ​ന്‍, അ​ല്‍​ഫോ​ന്‍​സ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ല്‍​ഡി​എ​ഫ് മേ​ഖ​ലാ ക​ണ്‍​വീ​ന​ര്‍ എം.​ബി. രാ​ജു​മാ​സ്റ്റ​ര്‍ സ്വാ​ഗ​ത​വും സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ര്‍.​എ​ല്‍. ജീ​വ​ന്‍​ലാ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.