ചൂണ്ടൽ സാൻതോം പള്ളി കുദാശ ചെയ്തു
1451788
Monday, September 9, 2024 1:10 AM IST
ചൂണ്ടൽ: പുതുക്കിപ്പണിത ചൂണ്ടൽ സാൻതോം പള്ളിയുടെ കൂദാശ കർമം തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
മറ്റം ഫൊറോന വികാരി ഫാ. ഷാജു ഊക്കൻ, ചൂണ്ടൽ പള്ളി വികാരി ഫാ. സനോജ് അറങ്ങാശേരി എന്നിവർ സഹകാർമികരായി. ഉണ്ണീശോ തീർത്ഥകേന്ദ്രം എന്ന് അറിയപ്പെടുന്ന നവദേവാലയം 18 മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
നിർമാണക്കമ്മിറ്റി ഭാരവാഹികളായ ഫിലിപ്പ് മാറോക്കി, സി.യു. ജോസ്, സെബാസ്റ്റ്യൻ ചൂണ്ടൽ, സി.എഫ്. ജോസ്, സി.ജെ. ജോൺസൺ, സജീവ് ജോൺസൺ, എം.ഒ. തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഞ്ചുലക്ഷം രൂപയുടെ ജീവകാരുണ്യപ്രവർത്തനങ്ങളും വെഞ്ചരിപ്പിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.