ദേവാലയങ്ങളിൽ തിരുനാൾ
1451648
Sunday, September 8, 2024 6:40 AM IST
കൊരട്ടി ഫൊറോന പള്ളിയിൽ
കൊരട്ടി: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ ജനനത്തിരുനാളിനു കൊടിയേറി. ഇന്നലെ വൈകീട്ട് 4.45ന് നടന്ന വിശുദ്ധ കുർബാനയ്ക്കും തുടർന്നുനടന്ന കൊ ടിയേറ്റ്, നൊവേന, ലദീഞ്ഞ് എന്നീ തിരുക്കർമങ്ങൾക്കും ഫാ. പോൾ കല്ലൂക്കാരൻ നേതൃത്വം നൽകി. ജനനത്തിരുനാളും ഇടവകദിനവും ആഘോഷിക്കുന്ന ഇന്നുരാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഒന്പതിനു നടക്കുന്ന ആഘോഷമായ തിരുനാൾപാട്ടുകുർബാനയ്ക്ക് ഇടവകയിലെ വൈദികർ കാർമികത്വം വഹിക്കും. തുടർന്ന് ഊട്ടുനേർച്ച വെഞ്ചരിപ്പും വിതരണവും ഉണ്ടായിരിക്കും.
ഏകദേശം 30,000 പേർക്കുള്ള ഭക്ഷണമാണ് തയാറാക്കുന്നത്. ഊട്ടുനേർച്ചവിതരണത്തിനായി 10 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ഇരുന്നു കഴിക്കാനുള്ള സൗകര്യത്തോടെ രണ്ടു കൗണ്ടറുകൾ പാരിഷ് ഹാളിനകത്തും സജ്ജമാക്കിയിട്ടുണ്ട്. കിടപ്പുരോഗികൾക്ക് ഭക്ഷണം പാർസലായി ലഭിക്കുന്നതിനും അവസരമുണ്ട്. വൈകീട്ട് 4.45ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
ജനനത്തിരുനാളിനോടും ഇടവകദിനത്തോടും അനുബന്ധി ച്ച് ഊട്ടുനേർച്ചക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫാ. പ്രവീൺ വെള്ളാട്ടുപറമ്പിൽ, ഫാ. ജോമി പേരിയപ്പാടൻ, ഫാ. ആന്റണി കോടംകണ്ടത്തിൽ, ഫാ. പോൾ കല്ലൂക്കാരൻ, കൈക്കാരന്മാരായ ജോഫി നാലപ്പാട്ട്, വി.ഡി. ജൂലിയസ്, കേന്ദ്രസമിതി വൈസ് ചെയർമാൻ ഡോ. ജോജോ നാലപ്പാട്ട് എന്നിവർ പറഞ്ഞു.
പുഷ്പഗിരി ഫാത്തിമമാത
മേലൂർ: പുഷ്പഗിരി ഫാത്തിമമാത ദേവാലയത്തിൽ വിശുദ്ധ യൂദാതദേവൂസിന്റെ ഊട്ടുതിരുനാളിന് മേലൂർ സെന്റ് ജോസഫ് പള്ളിവികാരി ഫാ. ടോമി കണ്ടത്തിൽ കൊടിയുയർത്തി.
തിരുനാൾദിനമായ ഇന്നു രാവിലെ 6.30 ന് വിശുദ്ധ കുർബാന, 9.30 ന് ആഘോഷമായ തിരുനാൾകുർബാന. തുടർന്ന് ഊട്ടുസദ്യ.