ചങ്ങനാശേരി: അങ്ങാടി കുരിശുപള്ളിയില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാൾ 29, 30 തീയതികളില്‍ ആഘോഷിക്കും. ഇന്നു മുതല്‍ 28വരെ വൈകുന്നേരം 6.30ന് ജപമാല, ഏഴിന് മധ്യസ്ഥ പ്രാര്‍ഥന.
29ന് വൈകുന്നേരം 6.30ന് കൊടിയേറ്റ്, കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍. 30ന് വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന പ്രസംഗം ഫാ. ബിന്നി കുറിഞ്ഞിപ്പറമ്പില്‍. ഏഴിന് പ്രദക്ഷിണം, ആകാശവിസ്മയം.